ഇന്ത്യയിലെ തിരഞ്ഞെടുത്ത 6 ഇലക്ട്രിക് കാറുകള്‍
1. മഹീന്ദ്ര e2o പ്ലസ്
മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഇന്ത്യയില്‍ പുറത്തിറങ്ങി. സിംഗിള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ ദൂരപരിധി കാഴ്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് കാറിന്റെ ഉയര്‍ന്ന വേഗത.
2 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് മഹീന്ദ്ര e20 പ്ലസ് ലഭ്യമാകുന്നത്. സവിശേഷതകള്‍, മൈലേജ്, വില തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
മഹീന്ദ്ര E20 പ്ലസ് P4 ₹8.81 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
മഹീന്ദ്ര E20 പ്ലസ് P6 ₹9.57 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
2. ഹ്യുണ്ടായി കോന
ഐ 20 ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു എസ്‌യുവിയാണ് കോന.
2 വകഭേദങ്ങളിലും 9 നിറങ്ങളിലുമാണ് ഹ്യുണ്ടായി കോന ഇലക്ട്രിക്ക് ലഭ്യമാകുന്നത്. ഹ്യുണ്ടായി കോന ഇലക്ട്രിക്ക് മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ്, വില തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
ലോകത്ത് ഏറ്റവും വിറ്റഴിയുന്ന ഇലക്ട്രിക് കാറുകളിലൊന്നായ നിസാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തുന്നു. പുതിയ നിസാന്‍ ലീഫ് 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയോടെയായിരിക്കും വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒറ്റ ചാര്‍ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ഇപ്പോള്‍ 40 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഉള്ളത്. ഇതുവഴി ലഭിക്കുന്ന മൈലേജ് 270 കിലോമീറ്ററാണ്. 40 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ആകുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ഇതിനുണ്ടാകും. 2018 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ വില 40-50 ലക്ഷം രൂപയുടെ ഇടയിലായിരിക്കും.
ടാറ്റയ്ക്ക് ഇലക്ട്രിക് കാര്‍ രംഗത്ത് വലിയ സ്വപ്‌നങ്ങളാണുള്ളത്. നിരവധി ഇലക്ട്രിക് കാര്‍ മോഡലുകള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്ന ടാറ്റയുടെ തുടക്കം ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിലൂടെ ആയിരിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലിനെ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ ടിയാഗോ ഇലക്ട്രിക്കും വിപണിയിലെത്തിക്കും. ഒറ്റ ചാര്‍ജിംഗില്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ടിഗോര്‍ ഇലക്ട്രിക്കിന് വില 9-10 ലക്ഷം രൂപയുടെ ഇടയിലായിരിക്കും.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് എന്നും മുന്നില്‍ നിന്ന വാഹനനിര്‍മാതാവാണ് മഹീന്ദ്ര & മഹീന്ദ്ര. നിലവില്‍ ഇ20 പ്ലസ്, ഇ-വെരീറ്റോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളാണ് ഇവര്‍ വിപണിയിലിറക്കുന്നത്. ഈ വര്‍ഷം ജൂണോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന EKUV 100 നെ മഹീന്ദ്ര ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2018 ഓട്ടോ എക്‌സ്‌പോയിലാണ്. ഈ മോഡലിനുശേഷം 2020ഓടെ ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി 300 വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ രണ്ട് മോഡലുകളും ചക്കാനിലുള്ള മഹീന്ദ്രയുടെ പ്ലാന്റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. ചക്കാന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ വിപുലീകരിക്കുന്നതിനായി 500 കോടി രൂപ വരും മാസങ്ങളില്‍ മുതല്‍മുടക്കുന്നുണ്ട്. ഉല്‍പ്പാദനശേഷി ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഡംബര ഇലക്ട്രിക് എസ്.യു.വി ആയ ഔഡി ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. 90 കിലോവാട്ട് ബാറ്ററിയായിരിക്കും ഇതിനുണ്ടാവുക. ഇതുവഴി ഫുള്‍ ചാര്‍ജിംഗില്‍ 400 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിച്ചേക്കും. കരുത്തേറിയ എസ്.യു.വി ആയിരിക്കും ഇ-ട്രോണ്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.5 സെക്കന്‍ഡുകള്‍ മതി. ഒരു കോടി രൂപയോളമായിരിക്കും വില.
1. മഹീന്ദ്ര e2o പ്ലസ്
മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഇന്ത്യയില്‍ പുറത്തിറങ്ങി. സിംഗിള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ ദൂരപരിധി കാഴ്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് കാറിന്റെ ഉയര്‍ന്ന വേഗത.
2 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് മഹീന്ദ്ര e20 പ്ലസ് ലഭ്യമാകുന്നത്. സവിശേഷതകള്‍, മൈലേജ്, വില തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
മഹീന്ദ്ര E20 പ്ലസ് P4 ₹8.81 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
മഹീന്ദ്ര E20 പ്ലസ് P6 ₹9.57 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
2. ഹ്യുണ്ടായി കോന
![]() |
ഐ 20 ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു എസ്‌യുവിയാണ് കോന.
2 വകഭേദങ്ങളിലും 9 നിറങ്ങളിലുമാണ് ഹ്യുണ്ടായി കോന ഇലക്ട്രിക്ക് ലഭ്യമാകുന്നത്. ഹ്യുണ്ടായി കോന ഇലക്ട്രിക്ക് മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ്, വില തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
വകഭേദങ്ങൾ:
ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പ്രീമിയം
₹23.72 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പ്രീമിയം ഡ്യുവല്‍ ടോണ്‍
₹23.91 ലക്ഷം ജിഎസ്ടി എക്സ്ഷോറൂം വില
വലുപ്പവും ഭാരവും
നീളം = 4180 mm
വീതി = 1800 mm
ഉയരം = 1570 mm
വീൽബേസ് = 2600 mm
ഗ്രൗണ്ട് ക്ലിയറന്‍സ് = 160 mm
ഡോറുകൾ = 5 Doors
സീറ്റിംഗ് ശേഷി = 5 Person
സീറ്റ് നിരകൾ = 2 Rows
ബൂട്ട് ശേഷി = 538 litres
ട്രാൻസ്മിഷൻ ഗണം = Automatic
മുൻ സസ്പെൻഷൻ = McPherson Strut Type
പിൻ സസ്പെൻഷൻ = Multi-Link
മുൻ ബ്രേക്ക് ഗണം = Disc
പിൻ ബ്രേക്ക് ഗണം = Disc
സ്റ്റീയറിംഗ് ഗണം = Power assisted (Electric)
വീലുകൾ = Alloy Wheels
സ്പെയർ വീലുകൾ = Alloy
മുൻ ടയറുകൾ 215 / 55 R17
പിൻ ടയറുകൾ 215 / 55 R17
3. നിസാന്‍ ലീഫ്
ലോകത്ത് ഏറ്റവും വിറ്റഴിയുന്ന ഇലക്ട്രിക് കാറുകളിലൊന്നായ നിസാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തുന്നു. പുതിയ നിസാന്‍ ലീഫ് 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയോടെയായിരിക്കും വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒറ്റ ചാര്‍ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ഇപ്പോള്‍ 40 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഉള്ളത്. ഇതുവഴി ലഭിക്കുന്ന മൈലേജ് 270 കിലോമീറ്ററാണ്. 40 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ആകുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ഇതിനുണ്ടാകും. 2018 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ വില 40-50 ലക്ഷം രൂപയുടെ ഇടയിലായിരിക്കും.
4. ടാറ്റ ടിഗോര്‍ ഇലക്ട്രിക്
ടാറ്റയ്ക്ക് ഇലക്ട്രിക് കാര്‍ രംഗത്ത് വലിയ സ്വപ്‌നങ്ങളാണുള്ളത്. നിരവധി ഇലക്ട്രിക് കാര്‍ മോഡലുകള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്ന ടാറ്റയുടെ തുടക്കം ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിലൂടെ ആയിരിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലിനെ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ ടിയാഗോ ഇലക്ട്രിക്കും വിപണിയിലെത്തിക്കും. ഒറ്റ ചാര്‍ജിംഗില്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. ടിഗോര്‍ ഇലക്ട്രിക്കിന് വില 9-10 ലക്ഷം രൂപയുടെ ഇടയിലായിരിക്കും.
5. മഹീന്ദ്ര EKUV 100
6. ഔഡി ഇ-ട്രോണ്‍
ആഡംബര ഇലക്ട്രിക് എസ്.യു.വി ആയ ഔഡി ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. 90 കിലോവാട്ട് ബാറ്ററിയായിരിക്കും ഇതിനുണ്ടാവുക. ഇതുവഴി ഫുള്‍ ചാര്‍ജിംഗില്‍ 400 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിച്ചേക്കും. കരുത്തേറിയ എസ്.യു.വി ആയിരിക്കും ഇ-ട്രോണ്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.5 സെക്കന്‍ഡുകള്‍ മതി. ഒരു കോടി രൂപയോളമായിരിക്കും വില.

No comments:
Post a Comment