Tuesday, 10 September 2019

History of Photoshop with Editing tips (മലയാളത്തില്‍) Malayalam Part 01

അഡോബി ഫോട്ടോഷോപ്പ്: 01

അപോ പറയാന്‍ ഉദ്ദേശിക്കുന്നത് ആദ്യം ഫോട്ടോഷോപ്പ് ചരിത്രം: അഡോബി സിസ്റ്റംസ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് അഡോബി ഫോട്ടോഷോപ്പ്. ഏറ്റവും ജനപ്രിയമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ വിവിധ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ വിവിധങ്ങളായ സാങ്കേതിക വിദ്യയും ആഡ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. തോമസ് നോൾ (Thomas knoll), ജോൺ നോൾ ‍(John knoll) എന്നീ സഹോദരന്മാർ അവരുടെ പിതാവായ ഗ്ലെൻ നോളിന്റെ ( Glenn Knoll) 64കെ.ബി. മാക് കമ്പ്യൂട്ടറിൽ നടത്തിയ ശ്രമങ്ങളാണ് ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം. ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ രൂപം നല്‍കിയ ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ്.

1988 ൽ ഇമേജ് പ്രൊ(Imagepro) എന്ന പേരിൽ ആപ്ലിക്കേഷൻ ഉണ്ടാക്കിയെങ്കിലും അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്വെയറിനെ പിന്തുണച്ചില്ല. പിന്നീട് ബാർനി സ്കാൻ (BarneyScan) എന്ന കമ്പനി സ്കാനറിനൊപ്പം താൽക്കാലികമായി നൽകാൻ തീരുമാനിച്ചു. 1988 സെപ്റ്റംബറിൽ ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിനു മുന്നില്‍ തന്റെ സോഫ്റ്റ്‌വേർ പ്രദർശിപ്പിച്ചു. അതിനു ശേഷം നോൾ സഹോദരന്മാർ അഡോബിയുമായി ഉടമ്പടിയിലെത്തി. പിന്നീട് പത്തു മാസം കഴിഞ്ഞ് 1990 ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി. ഇന്ന് പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ്‌ ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയർമാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്‌വെയർ ഇന്ന് അഡോബ്‌ ഫോട്ടോഷോപ്പ് ആധുനിക വേർഷൻ വരെ എത്തി നിൽക്കുന്നു.

-------------------------------------------------------------------------------------------

ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള കുറച്ച് ബേസിക് ആയ കാര്യങ്ങളാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്.


ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്താൽ കാണുന്ന വ്യൂ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്‌.

ഇനി പുതിയ പേജ് ഉണ്ടാക്കുന്നതിനെക്കുറിച്ച്. ഇതില്‍ മുകളിലത്തെ മെനുബാറിലെ File ബട്ടണില്‍ ക്ലിക്ക് ചെയ്യുക പിന്നെ New കീ ബോര്‍ഡ് ഷോര്‍ട് കട്ട് Ctrl + N ഇപ്പോൾ താഴെ കാണുന്നതുപോലെ ഒരു window ലഭിക്കും.

ഇനി ഡോക്യുമെന്റ് നു പേര് കൊടുക്കാം. സേവ് ചെയ്യുമ്പോഴും പേര് കൊടുക്കാവുന്നതാണ്. അതുകൊണ്ട്തന്നെ ഇതൊരു അത്യാവശ്യ ഘടകമല്ല.
ഇനി Default Paper Size കാണുന്നതില്‍ Default Photo Size, A4, A3, Letterഎന്നിങ്ങനെ നമുക്ക് ആവശ്യമുള്ള സൈസ് കൊടുക്കാവുന്നതുമാണ്.
Width, Height നമുക്ക് ആവശ്യമുള്ള സൈസ് കൊടുക്കുക, കോളത്തിൽ unit select ചെയ്യാവുന്നതാണ്.
Pixel, Inches, cm, mm, എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
Resolution നെപ്പറ്റി കുറച്ചു വിശദമായി പഠിക്കാനുണ്ട്. ശ്രദ്ധിക്കുക ഒരു ചിത്രത്തിന്റെ Resolution എന്നത് ആ ചിത്രത്തിൽ എത്രമാത്രം വിവരങ്ങൾ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്, ഇവിടെ വിവരങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് Pixels അഥവാ ചിത്രത്തിലെ ഘടകങ്ങളെയാണ്, സാധാരണ ഗതിയിൽ ഒരു ചിത്രത്തിലെ Pixels കാണാൻ സാധിക്കില്ല, എന്നാൽ ആ ഇമേജ് 300% കൂടുതൽ സൂം ചെയ്താൽ ചെറിയ ടൈലുകൾ പോലെ കാണാം ഇതാണ് Pixels. ഇങ്ങനെയുള്ള Pixels കൊണ്ടാണ് ഒരു ചിത്രം രൂപവൽകരിക്കുന്നത്. DPI (Dots per inch) നിങ്ങൾ എടുത്ത ചിത്രങ്ങൾ print എടുക്കുമ്പോൾ ഇമേജിലെ Pixel കൾ ഡോട്ട് കളായി Paper പതിയുന്നു . ഒരു ഡിജിറ്റൽ ഫയൽ ആയ ചിത്രത്തിലെ ഓരോ pixel കളും പേപ്പറിൽ ഓരോ ടോട്ടുകൾ ആയിരിക്കും. Color Mode കോമണ്‍ ആയി ഉപയോഗിക്കുന്ന കളർ മാത്രം ഇവിടെ വിശദീകരിക്കാം. Grayscale = Black and White RGB Colour = Red, Green & Blue എന്നീ കളറുകൾ കൂടിയുള്ള കളര്‍ ആയിരിക്കും ലഭിക്കുന്നത്. CMYK Colour = Cyan, Magenta, Yellow, and Black എന്നീ കളറുകൾ കൂടിയുള്ളത്. Web ഇൽ upload ചെയ്യേണ്ടുന്ന വർക്ക്‌ കൾ എന്നിവ ചെയ്യുമ്പോൾ RGB ഫോര്‍മാറ്റ് ഉപയോഗിക്കുന്നു. Print ആവശ്യമുള്ള വർക്ക്‌കൾ ചെയ്യുമ്പോൾ CMYK യും ഉപയോഗിക്കുന്നു. Background Contents ഓപ്പണ്‍ ചെയ്യുന്ന ഫയൽ ന്റെ background colour ആണുദ്ദേശിക്കുന്നത്. Transparent എന്നത് background ഇല്ലാതെ സുതാര്യമായി ലഭിക്കാൻ ആണ് use ചെയ്യുന്നത്. നോർമൽ വൈറ്റ് സെലക്ട്‌ ചെയ്താൽ മതിയാവും. ഇപ്പോൾ right സൈഡിൽ നാം സെറ്റ് ചെയ്ത ഡോക്യുമെന്റ് ന്റെ സൈസ് കാണാൻ സാധിക്കും ( Image Size: 24.9 MB) ഇത്രയുമായാൽ ന്യൂ പേജ് എന്ന ലക്ഷ്യത്തിൽ നാം എത്തിച്ചേർന്നു. ഇനി OK ബട്ടണ്‍ പ്രസ്‌ ചെയ്താൽ നാം സെറ്റ് ചെയ്ത അളവിൽ ഒരു പേജ് ഓപ്പണ്‍ ആയി വരുന്നതാണ്.

ആദ്യ ഘട്ടം കഴിഞ്ഞു. അടുത്തതിനായി അടുത്ത ബ്ലോഗില്‍ ചെക്ക് ചെയ്യുക... നന്ദി

No comments:

Post a Comment

History of Photoshop with Editing tips (മലയാളത്തില്‍) Malayalam Part 02

അഡോബി ഫോട്ടോഷോപ്പ് : 02 F ile > Open പുതിയ ഒരു ഫയല്‍  ഓപ്പണ്‍ ചെയ്യുന്നതിന്     F ile > Open എന്നതിൽ ക്ലിക്ക് ചെയ്യുക. ഷോർട്...