Tuesday, 10 September 2019

History of Photoshop with Editing tips (മലയാളത്തില്‍) Malayalam Part 02



അഡോബി ഫോട്ടോഷോപ്പ്: 02
File > Open
പുതിയ ഒരു ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന്   File > Open എന്നതിൽ ക്ലിക്ക് ചെയ്യുക.
ഷോർട് കട്ട് Ctrl + O അല്ലെങ്കില്‍ Photoshop Blank Area യിൽ mouse കൊണ്ട് ഡബിൾ ക്ലിക്ക് ചെയ്യുക Browse window ല്‍ .PSD file നെ Thumbnais View കണ്ടു കൊണ്ട് open ചെയ്യാൻ സാധിക്കും. PSD ഉപയോഗിച്ചുള്ള വർക്കുകൾ Gif (Graphics Interchange Format) animation ചെയ്യാൻ ഉപയോഗിക്കുന്നു. ആനിമേഷൻ ചിത്രങ്ങൾക്ക് ഇവ ഉപയോഗിക്കുന്നു. Open ചെയ്ത File ആവശ്യമായ എഡിറ്റിങ്ങ് നടത്തി Close ചെയ്യുന്നതിനു Shortcuts Ctrl + W ആണ്. എഡിറ്റിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്, അത് അടുത്ത ഘട്ടത്തില്‍ അറിയിക്കുന്നതാണ്.
Open ചെയ്ത File മുഴുവനും ഒരുമിച്ചു Close ചെയ്യുന്നതിന് Alt + Ctrl + W
Save ചെയ്യുന്നതിന്, എഡിറ്റ് ചെയ്ത ഫയല്‍, File ഓപ്ക്ഷനില്‍ പോയി Save ല്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വിന്‍റോവില്‍ എവിടെയാണൊ സേവ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്ത് സേവ് ചെയ്യാം.

വ്യത്യസ്തമായ ഫോർമാറ്റുകളിൽ നമുക്കിത് സേവ് ചെയ്യാം.
അതിനായി Save As സെലക്ട് ചെയ്യാം.
Clolor Highlight ചെയ്തു കാണിച്ചിരിക്കുന്നതാണ് സാധാരണയായി ഉപയോഗിക്കുന്ന format കൾ. PSD = Photoshop File JPEG = Image File PDF = PDF File PNG = Image File ( Transparent Background )

File > Save As
ഒരിക്കൽ Save ചെയ്ത File കൾ വേറൊരു പേരില്‍ സേവ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. Shift + Ctrl + S ആണൂ Shortcut

File >Revert
ഫോട്ടോഷോപ്പ് ഫയൽ അല്ലെങ്കിൽ ഇമേജ് എന്നിവയിൽ വർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി Revert പ്രസ്‌ ചെയ്താൽ Open ചെയ്തപ്പോൾ ഉണ്ടായിരുന്ന രൂപത്തിലേക്ക് തിരിച്ചു വരുന്നതാണ്. ഒരു കാര്യം പ്രത്യേകം ഓർമിക്കുക. പുതുതായി വർക്ക്‌ ചെയ്യുന്ന file ഇൽ ഇത് വർക്ക്‌ ആവില്ല, നേരത്തെ വർക്ക്‌ ചെയ്തു സേവ് ചെയ്ത ഫയൽ വീണ്ടും ഓപ്പണ്‍ ചെയ്തോ അല്ലെങ്കിൽ ഇമേജ് ഓപ്പണ്‍ ചെയ്തു അതിൽ തന്നെ വർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി മാത്രമേ ഈ option വർക്ക്‌ ആവുകയുള്ളൂ.. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ Undo option ഉപയോഗിക്കാമെങ്കിലും ,undo ഒരു നിശ്ചിത step കൂടുതൽ ഉപയോഗിക്കാൻ സാധിക്കാത്തത് കൊണ്ട് Revert option ആണ് ഇവിടെ better ( ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ശ്രദ്ധയില്ലാതെ ഈ ടൂൾ ഉപയോഗിച്ചാൽ ചെയ്ത വർക്ക് മുഴുവനും നഷ്ടപ്പെടുന്നതാണ്) Shortcuts : F12

File >Place
ചെയ്തുകൊണ്ടിരിക്കുന്ന വർക്കിലേക്ക് ഒരു ഇമേജ് ഡയറക്റ്റ് ആയി പ്ലേസ് ചെയ്യാനാണീ ഒപ്ഷൻ ഉപയോഗിക്കുന്നത്. File >Import & Export
ഇവ ഇല്ലുസ്റ്റ്രേഷൻ പോലുള്ള ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്വെയറുകളിൽ നിന്നു ഫയലുകൾ സ്വീകരിക്കാനും മറ്റും സഹായിക്കുന്നു.
File >Print ചെയ്ത വര്‍ക്ക് പ്രിന്‍റ് ചെയ്യുന്നതിന്

File >Exit
വര്‍ക്ക് ചെയ്ത് കഴിഞ്ഞ ശേഷം ക്ലോസ്സ് ചെയ്യുന്നതിന്
ഷോര്‍ട്ട് കട്ട് Ctr+Q
ഇത്രയും ആയാല്‍ File എന്ന സെക്ഷന്‍ കഴിഞ്ഞു.

No comments:

Post a Comment

History of Photoshop with Editing tips (മലയാളത്തില്‍) Malayalam Part 02

അഡോബി ഫോട്ടോഷോപ്പ് : 02 F ile > Open പുതിയ ഒരു ഫയല്‍  ഓപ്പണ്‍ ചെയ്യുന്നതിന്     F ile > Open എന്നതിൽ ക്ലിക്ക് ചെയ്യുക. ഷോർട്...